
nera - arjn, kds (ind) & ronn (ind) lyrics
എന്തണ്ടാ ചെങ്ങായി ഇപ്പോ മലബാറില്
നല്ല വമ്പുള്ള ചെന്നായി ഉണ്ട് തറവാട്ടില്
മുണ്ടിട്ട് നടന്നോരാ ദുനിയാവില്
പലതിണ്ട് ഇപ്പൊ പറയാനായ്
ayy!
നേരാ! കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് r*കളും
ഏഴുലകം കീഴെ വരും
നേരാ! കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് r*കളും
ഏഴുലകം കീഴെ വരും
കല കൊണ്ട് മറയും
പണത്തിൻ്റെ വരവ്
ചിരിച്ചോണ്ട് പലരും
അടുത്തത് പതിയേ
കനലിനു പുറമേ
ചുവടുകൾ അമരേ
ഭയമിത് മറയേ
വാശി പിടിച്ചങ്ങ് വരുവാണോ
നിൻ്റെ കൈയും കാലും കെട്ടി കൂട്ടി
മേലനങ്ങല് കണക്കാണോ
പിന്നെ എങ്ങനങ്ങ് കീശേലാക്കും (കാശ് കാശ് കാശ്)
hate കൂടി കൂടി വരുവാണോ അതോ?
കഴപ്പൊക്കെ നിനക്കിന്ന് പതിവാണോ?
പതിവില്ലേൽ പറ സുഖമാണോ?
ഓടിച്ചാടി കൂട്ടിൽ കയറി പടമാവണോ?
shloki, get that ching ching ready
കണക്കിന്നു പലതിണ്ട് തീർക്കാനായ്
lowkey feeling like a king already
പടവെട്ടി പടവെട്ടി പിടിക്കാനായ്
എന്തണ്ടാ ചെങ്ങായി ഇപ്പോ മലബാറില്
നല്ല വമ്പുള്ള ചെന്നായി ഉണ്ട് തറവാട്ടില്
മുമ്പിട്ട് നടന്നോരാ ദുനിയാവില്
പലതുണ്ടിപ്പ പറയാനായ് കടലാസ്സില്
നേരാ! കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് r*കളും
ഏഴുലകം കീഴെ വരും
കല കൊണ്ട് മറയും
പണത്തിൻ്റെ വരവ്
ചിരിച്ചോണ്ട് പലരും
അടുത്തത് പതിയേ
കനലിനു പുറമേ
ചുവടുകൾ അമരേ
ഭയമിത് മറയേ
ആഹാ കലകൊണ്ട് മറച്ചത് പലത്
കൊണ കൊണ കൊണക്കണ ചെറുചിലര്
മലനാട്ടില് പൊരുതണ മൊതല്
മനമത് തകരാതെ പൊരുത്
പണത്തിൻ്റെ മണം എടുക്കുമ്പോൾ അടുക്കുന്ന
പറവയെ ചിറകടിച്ചടുപ്പത്തിടും
അത് കണ്ടു നീ കൊതി പിടിച്ചടുക്കുമ്പോൾ
കടുപ്പത്തിൽ ഒരു കടി പൊതിഞ്ഞെടുക്കും
തെക്കും വടക്കും നോക്കി നിക്കുന്ന നേരം
നിൻ്റെ നെക്കിൽ ചുവടു വച്ചു മെല്ലെ (മെല്ലെ)
തക്കം പതുങ്ങി നോക്കി നിക്കുന്ന നേരം
നിൻ്റെ പത്തായം കത്തിച്ചു മെല്ലെ (മെല്ലെ)
നേരാ! കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് r*കളും
ഏഴുലകം കീഴെ വരും
നേരാ!
(yo, want anotha one! run back that tune there, bomboclatt!)
നേരാ! കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് r*കളും
ഏഴുലകം കീഴെ വരും
പുതു മഴയില് മുളച്ചുള്ള കളകള്
നടപ്പില് മനസ്സിലെ പെരും പുലികൾ
ദൂരേ തണലത്ത് മുതലാളി ചമഞ്ഞിട്ട്
നനയാണ്ടെ വല വീശും കുറുനരികൾ കള പറിച്ചതും നനച്ചതും വെതച്ചതും
നടു വെട്ടി പണിഞ്ഞതും കര കയറാൻ
പണി മൊടക്കണ്ട കരക്കമ്പി പരത്തണ്ട
ഉരുക്കിൻ്റെ മനം മതി ഉയരേ വരാൻ
നേരാ!
Random Song Lyrics :
- sins - slymeboyzcult lyrics
- dios de imposibles - un corazón lyrics
- schar limud - motty ilowitz lyrics
- floating - 03 greedo lyrics
- tenang digiring terang - hisyam ahmad lyrics
- wifi - guzior lyrics
- my sun - dave gahan & soulsavers lyrics
- trashard - d.r.i. lyrics
- the last time - dave gahan & soulsavers lyrics
- back&forth - king twano lyrics