lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

swayaraksha - efy music lyrics

Loading...

[verse 1]
ജീവിതം ഒരു പാഠപുസ്തകം
ഹൃദയം വിദ്യാലയം
തീരാത്തതാണീ അധ്യായവും
അരുളും അധ്യാപകൻ
ഇവിടെ നാം വീണിടും
ഏകാന്തത ഏകിടും
മനസ്സോ നോവിച്ചിടും
നാമെല്ലാമേ ഒരേ ഒരു വർഗ്ഗം
ചിന്തിക്കാതെ നാം പോയിടും
ഉള്ളിൽ വേദനകൾ കൂടിടും
പ്രതികാരശക്തി അടുക്കിടും
പല ചെയ്തു കൊയ്തുവെന്നു തോന്നിടും
തോന്നലുകൾ മുഴുവൻ തിന്മയും
പറയാൻ കഥകൾ ഇനി കൂട്ടിടും
കറങ്ങുന്ന ഭൂമിയിൽ അലഞ്ഞിടും
ഉലകം ചുറ്റും കയറും കെട്ടും
വിലക്കും തലക്കും നിലക്കും കുതിക്കും
ഒടുക്കം അടക്കം തല വെച്ചിടും
അരയിൽ ആയുധമത് കരുതിടും
അക്രമം വ്യാപകമായിടും
ആ കർമ്മം എനിക്കും തോന്നിടും
ഭീതി കൂടി വന്നു നിയന്ത്രണം
നിരന്തരം വന്നൊരു പീഡനം
ധൈര്യമില്ല പേടിച്ചു തിന്നണം
നിദ്രകൾ താണ്ടിയെ ജീവിതം
[hook]
സ്വയരക്ഷ, സ്വയരക്ഷ
സ്വയരക്ഷയില്ലാതെ എന്ത് സമാധാനം
സ്വയരക്ഷ, സ്വയരക്ഷ
സ്വയരക്ഷയില്ലാതെ എന്ത് സമാധാനം

[verse 2]
ആപത്തിൽ കാക്കണം
ദൈവമേ നിന്നെ തേടണം
എന്തിനാ നാട്ടിൽ കൂട്ടം തെറ്റി നടക്കുന്ന പലവരുടെയും ക്രൂരത
ഞാൻ എന്നെ തന്നെ സ്വയം കൊല്ലണോ
അതോ സാത്താൻ വരച്ച വഴി പോകണോ
ഇനിക്ക് ഒറ്റ കണ്ണല്ല ഒറ്റക്കാവില്ല എന്ന് ഒച്ചത്തിൽ പറയണം
നല്ല നാളേ ലക്ഷ്യമത് നഷ്ടപ്പെട്ട് കഷ്ടപ്പെട്ട് പിന്നെ പെട്ടി ചത്ത്
അത്തറിട്ട കൈയ്ക്കു മുന്നേ രക്തമൊത്ത ഗന്ധമാക്കിയ മാന്യനായ
പലരങ്ങ് പോയ വഴിവക്കിൽ നിന്ന് നമ്മളൊക്കെ മണ്ടനായി നിന്നു
ഇനി എന്‍റെ നാക്ക് പിഴക്കില്ല പിടച്ചുപോയതന്റെ നാക്കല്ല നിന്‍റെ വാക്ക്
അണയുന്ന മണ്ണിലെ കുഴികൾ തമ്മിലെ ചേർന്നുപോയ മണ്ണിന്‍റെ മനസ്സ്
കരയുന്ന കണ്ണിലെ നീരു പോലുമേ വറ്റിപ്പോകും ഈ ബന്ധം പോലും
സകലങ്ങൾ വീട്ടിലെ സാമ്പത്ത്യങ്ങളെ മാറ്റി നിർത്തിയത് പാകമാക്കിയത്
എൻ്റേതാണെന്ന വാദമായുള്ള വീരവാദം ഇനി തേടി പോകണോ

[hook]
സ്വയരക്ഷ, സ്വയരക്ഷ
സ്വയരക്ഷയില്ലാതെ എന്ത് സമാധാനം
സ്വയരക്ഷ, സ്വയരക്ഷ
സ്വയരക്ഷയില്ലാതെ എന്ത് സമാധാനം
[verse 3]
കാലം ഇനി വിധിക്കാം
വിധിയിൽ ചിരിക്കാം
ചിരിയിൽ ചതിയും മണക്കാം
വലിക്കാം ചങ്ങലയത് പൊളിക്കാം
ദജ്ജാലെ നീ വന്നാ നാശം വിതക്കാം
യുദ്ധങ്ങൾ തുടരാം
തടയാൻ ആരെകൊണ്ടും കഴിയാതിരുന്നാൽ പോലും തടയാൻ ശ്രമിക്കാം
ഇവിടെ വേണം എനിക്കും നിനക്കും സ്വയരക്ഷ
ശരീരം കൊണ്ട് മറച്ചു നിന്നെ മറവെച്ചു മനസ്സ് ഉള്ളിൽ വിതച്ചു നിന്‍റെ സ്നേഹം
ദേഷ്യമെല്ലാം പൊതിഞ്ഞു നിന്‍റെ നന്മ തിന്മ പല ക്ഷോഭ ഭാവം
അഹങ്കാരം
അഹങ്കാരം അധികാരം
അഹങ്കാരം അധികാരം
അതുതന്നെ മാത്രമാകും ഇവിടെങ്ങും
യാഥാർഥ്യം മനുഷ്യ മനസ്സിൽ ചേകുത്താൻ്റെ [] നോട്ട്
നിനക്കില്ല കോട്ട്
സ്വയരക്ഷ പൂട്ടി വെച്ച് കാട്ടിക്കൂട്ട്
തളിരിട്ട റോട്ടിലൊക്കെ രക്തചൂര്
കൈവിട്ട പോക്ക്
വെടിവെച്ച തോക്ക്
പടിഞ്ഞാറ്റിലോട്ട്
പോയ ദിക്കിലോട്ട്
തിരിവെച്ചു കൂട്ടിവെച്ച പൂറ്റിലോട്ട്
പുറത്തോട്ട് നോക്കി ചത്തുപോണ്ട് നോക്ക്
ഇത് എന്‍റെ തോട്ട്, സ്വയം രക്ഷിച്ചൂട് നീ
[hook]
സ്വയരക്ഷ, സ്വയരക്ഷ
സ്വയരക്ഷയില്ലാതെ എന്ത് സമാധാനം
സ്വയരക്ഷ, സ്വയരക്ഷ
സ്വയരക്ഷയില്ലാതെ എന്ത് സമാധാനം

Random Song Lyrics :

Popular

Loading...