lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

nilamanaltharikalil - harishankar k.s. & shreya raghav lyrics

Loading...

നിളമണൽത്തരികളിൽ നിറനിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീതോഴികൾ

അവരോടൊരുമിച്ചലയാൻ പോയിടാം
അഴിമുഖം കാണുംനേരം പുഴയുടെ വേഗം പോലെ

ഹൃദയവും തുള്ളി തുള്ളി പ്രിയമുഖം തേടി നിൽക്കും
ഇക്കാവിലാദ്യം പൂക്കും ത്രിത്താവുപോലെന്നുള്ളിൽ
നിശ്വാസസൗരഭ്യത്തിൽ
വിങ്ങുന്നരോമൽസ്വപ്നം
ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ടു നീങ്ങി
കൊഞ്ചാതെ കൊഞ്ചും നീരാഴി

മണിമിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ
ഇശലുകൾ പൂക്കും നേരം
പനിമതി വന്നു മേലെ
മുത്തോട് മുത്തം ചാർത്തി
പൊൻതട്ടമിട്ടെൻ കാതിൽ
സുസ്മേരയായി നീ എന്തെന്റെ മുത്തേ ചൊല്ലി
ഓർക്കാതൊരുങ്ങാതേതോ പൂവിന്റെ മൗനം
മിണ്ടാതെ പോരും കാറ്റിൽ കൂടെയൊന്നു ചേർന്നുവോ

നിളാമണൽ തരികളിൽ നിറനിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീതോഴികൾ
അവരോടൊരുമിച്ചലയാൻ പോയിടാം

ആടിയും പാടിയും രാക്കിളികളായ്
രാഗവും താളവും പോലെ അലിയാം

Random Song Lyrics :

Popular

Loading...