
premodharanayi (from ''kamaladhalam'') - k. j. yesudas lyrics
പ്രേമോദാരനായി അണയൂ നാഥാ
പ്രേമോദാരനായി അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായി അണയൂ നാഥാ
പധസാ. നിധ പധനീ. സനിധപ
പധമപമഗ പധമപമഗ
സരിഗമാ ഗരിഗാ രിസനിധപ
പധസരി ഗമഗരി സാനിധാ
ഹംസദൂതിലുണരും നളഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂവുമഴകിൽ
ഹംസദൂതിലുണരും നളഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂവുമഴകിൽ
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ
തിരയിളക്കുന്ന മഞ്ജുവേഷങ്ങള് നൃത്തമാടുന്നിതാ
(പ്രേമോദാരനായ്)
പാധസരി ഗരി സനിധ
ഗഗരി മഗ ഗരി സധസാ
ഗ.രി സനിധ രിസ സാനിധപ
പപധപ ധസനിധ പധരിസനിധപ
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും
ദേവലോകമുണരും നീ വേണുവൂതുമെങ്കിൽ
കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും
ഗോപവൃന്ദങ്ങള് നടനമാടുമീ ശ്യാമതീരങ്ങളിൽ
വർണ്ണമേഘങൾ പീലിനീത്തുമീ സ്നേഹവാടങ്ങളിൽ
പ്രേമോദാരയായി അണയൂ ദേവീ
പ്രേമോദാരനായി അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായി അണയൂ നാഥാ
Random Song Lyrics :
- wolves - loser lyrics
- vibin' out 2night - dav paris lyrics
- messy - bekah baby lyrics
- smoking all - serega074 lyrics
- 세레나데 (serenade) - hoony (winner) lyrics
- blow a couple - julian volare lyrics
- u deserve someone who is sure about u - young jk lyrics
- f+ - miss baba lyrics
- hold on (lil tjay remix) - harryhectic lyrics
- どうしよう (doooshiyoooo!!) - tempalay lyrics