
kasrock - zafar lyrics
[verse 1]
വെളുപ്പാം കാലം നീ കണ്ടത്
ഒറക്കൊഴിച്ചിട്ടോളോട് കൊഞ്ചീട്ടല്ലേ
വൈന്നേരം കാസ്റോട് എത്തുന്നത്
ഓള് വണ്ടി കേറുമ്പോ കാണാനല്ലേ
ഓന്റെ ചങ്കിപ്പോ പെടക്ക്ണ കണ്ടാ നീ
ഓന്റെ കൂറ്റെല്ലാം ബെറ്ക്കന്ന കേട്ടാ നീ
(രണ്ട്) ബിലിക്കിമ്പം പൊയ്ക്കോളും
നിന്റെ കളി പെണ്ണ് മണ്ണ്റ ഓളോട് പൂവാംബറി
[chorus]
എന്റെ ചങ്ങായി, നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്റ, കള്ളി തുണിയാങ്കെ ഞാനില്ലേ
എന്റെ ചങ്ങായി, നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്റ, കള്ളി തുണിയാങ്കെ ഞാനില്ലേ
[verse 2]
സുറ്മ ഇട്ടൊരു വെള്ള്യാഴ്ച
ചെത്തീറ്റ് ഉസ്കൂള് പോയതല്ലേ
മാഷ്മ്മാരോടെല്ലാം കള്പറഞ്ഞിട്ട്
ഉച്ചക്ക് ശേഷോ നീ ഓളെ കണ്ട്
ന്നിട്ട് ഓളോട് നീ നിന്റെ ബിര്സം പറഞ്ഞ്
ഓളെ കാണാനെന്തോരു ചേല്ന്നറിഞ്ഞ്
അപ്പോ കൊറച്ച് നേരം നിങ്ങോ മുണ്ടാണ്ടായി
ന്നിട്ട് ഒന്നും ചെല്ലാണ്ട് ഓള് പോയി
[chorus]
ന്റെ മൊയ്തൂട്ടി, ഓളെ ബിചാരിച്ചിട്ട് ബേജാറാണ്ട
ഓള് പോട്ട്റ, കള്ളി തുണിയാങ്കെ ഞാനിണ്ട്റാ
എന്റെ ചങ്ങായി, നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്റ, കള്ളി തുണിയാങ്കെ ഞാനില്ലേ
[verse 3]
ബറ്സം ബന്നിട്ട് പോയ പോലായിനി
ഓളൊക്യ മുന്നേറി നിനക്ക് പിരാന്തായി
ഞാനെത്ര ചെല്ലീറ്റും കേട്ടിറ്റ ഇപ്പെന്തായി
ആരോട് ചെല്ലാന് ചെല്ലീറ്റെന്നെന്താന്ന്
ബേജാറായിരിന്നിറ്റിപ്പോ എന്ത് മലമറിക്കാന്
കടിച്ചുതുമില്ല പിടിച്ചതുമില്ലാണ്ടായീ…
[bridge]
വെളുപ്പാം കാലം ഞാൻ കണ്ടത്
ഒറ്ക്കം കിട്ടോളോട് മുണ്ടീറ്റെന്ന
ബൈട്ട് പോരേന്ന് ഞാൻ കീഞ്ഞതല്ലോ
എങ്ങനെങ്ങോളൊന്ന് കാണാനന്നെ
ആ പെണ്ണെന്നെ കിട്ടിറ്റിന്നേക്കൊരു കൊല്ലായി
കൊറച്ച് മാസം മുന്നേ ബാട്ടും പോയി
ഞാൻ കണ്ട കിനാവെല്ലാം ബെറ്തെ ആയി
കണ്ട കിനാവെല്ലോ
[chorus]
എന്റെ ചങ്ങായി, നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്റ, കള്ളി തുണിയാങ്കെ ഞാനില്ലേ
എന്റെ ചങ്ങായി, നീ എന്ത്പ്പാ ഇങ്ങനെ
ഓള് പോട്ട്റ, കള്ളി തുണിയാങ്കെ ഞാനില്ലേ
<3
Random Song Lyrics :
- wilczy apetyt - wychowani na błędach lyrics
- inside - bako mills lyrics
- peste față - iwan2c lyrics
- when the sun comes up - ettrick shepherd lyrics
- κάθειρξη (kath) - eversor lyrics
- bop - da ugly toddler lyrics
- old black bmw - bert ostyn lyrics
- feind - lil levo lyrics
- perception - lara c. lyrics
- beat it up - mw4l lyrics